Categories
മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടില്ല: ഇന്നുമുതല്‍ സര്‍ക്കാറിന് സ്വന്തം.
Trending News




Also Read
കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജര്‍ പത്മരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സ്‌കൂള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഉച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് സ്‌കൂള്‍ ഏറ്റെടുക്കുന്നത്. ലാഭകരമല്ലെന്ന പേരില്‍ അടച്ചു പൂട്ടാനൊരുങ്ങുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ തുടര്‍ന്നാല്‍ ലാഭമുണ്ടാകില്ലെന്നതിനാലാണ് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ മാനേജര്‍ നീക്കം നടത്തിയത്.

ഇതിനെതിരെ നാട്ടുകാരും വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയും സ്‌കൂള്‍ സംരക്ഷിക്കാന്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു. പ്രക്ഷോഭം ശക്തമായതോടെയാണ് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതും സ്‌കൂള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതും. മലാപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കലക്ട്രേറ്റിലെ താല്‍കാലിക സംവിധാനത്തിലാണ് പഠനം തുടരുന്നത്. സ്‌കൂളിന്റെ സ്ഥലത്തിന് നിലവിലെ വിപണി മൂല്യ പ്രകാരം ജില്ലാ ഭരണകൂടം നേരത്തെ തന്നെ വില നിശ്ചയിച്ചതിനാല്‍ ഇത് പ്രകാരമുള്ള നഷ്ടപരിഹാരം മാനേജര്‍ക്ക് നല്‍കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Sorry, there was a YouTube error.