Categories
മണ്ഡലകാലം: ശബരിമലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി.
Trending News

Also Read
ശബരിമല: മണ്ഡലകാലത്തോടനുബന്ധിച്ച് തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി.
ഡിസംബര്‍ ഒന്നു മുതല്‍ ആറിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിനകം 35 സ്ഥലങ്ങളില്‍ സി.സി ടി.വി ക്യാമറകള്‍ സ്ഥാപിച്ച് പമ്പ സ്‌പെഷ്യല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തും. പമ്പ, മരക്കൂട്ടം, ശരംകുത്തി, യുടേണ്‍, നടപ്പന്തല്‍, പതിനെട്ടാംപടി, സോപാനം, മാളികപ്പുറം, പന്നിത്തടം
എന്നിവിടങ്ങളില്‍ സി.സി ടി.വി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോലീസ് അയ്യപ്പന്മാരുടെ രണ്ടാം ബാച്ചിന്റെ ഡ്യൂട്ടി ഇന്നലെ ഉച്ചക്ക് 12ന് ആരംഭിച്ചു. ആദ്യ സംഘത്തെക്കാള്‍ 200 പേരെ അധികമായി നിയോഗിച്ച് 980 പേര്‍ അടങ്ങിയ സംഘമാക്കി മാറ്റി. മൂന്നു ദിവസത്തിലൊരിക്കല്‍ ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തും. എ.ഡി.ജി.പി നിതിന്‍ അഗര്‍വാളാണ് സുരക്ഷാ ചുമതലകളുടെ ചീഫ് കണ്‍ട്രോളര്‍.
ഇന്റലിജന്‍സ് വിഭാഗം, ഷാഡോ പോലീസ്, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ എന്നിവക്കു പുറമെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉള്‍പ്പെടെ കേന്ദ്രസേനയും അടങ്ങിയതാണ് സുരക്ഷാ സന്നാഹങ്ങള്‍. എല്ലാ എന്‍ട്രി പോയന്റുകളിലും ബോംബ് ഡിറ്റക്ഷന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. ഒരു മിനിറ്റില്‍ 90 അയ്യപ്പന്മാരാണ് പതിനെട്ടാംപടി കയറാനെത്തുന്നതെന്നാണ് പോലീസ് നിഗമനം.
Sorry, there was a YouTube error.