Categories
ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റിലെ ആക്രമണം: പ്രതിയുടെ ചിത്രം പുറത്തു വിട്ടു.
Trending News




Also Read
ജര്‍മനി: ബെര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയെന്നു കരുതുന്ന ആളുടെ ചിത്രം ബെര്‍ലിന്‍ പോലീസ് പുറത്തു വിട്ടു. ടുണീഷ്യന്‍ പൗരനായ അനീസ് അമരി(23) എന്ന യുവാവിന്റെ ചിത്രമാണ് പോലീസ് പുറത്തു വിട്ടത്. ആയുധം ശേഖരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അനീസ് അമരിയെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാളെ വെറുതെ വിടുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. ഡ്രൈവറെ കൊലപ്പെടുത്തിയതിനു ശേഷം ട്രക്ക് തട്ടിയെടുത്തായിരുന്നു ആക്രമണം. ട്രക്ക് ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുറ്റവാളിയെക്കുറിച്ച് വിവിരം നല്‍കുന്നവര്‍ക്ക് ബെര്‍ലിന്‍ പോലീസ് ഒരു ലക്ഷം യൂറോ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബെര്‍ലിന്‍ രണ്ടാം ലോക യുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമായിരുന്നു ട്രക്ക് ആക്രമണം നടന്നത്.
Sorry, there was a YouTube error.