Categories
ബി.ജെ.പി നേതാക്കള്‍ ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് പ്രധാനമന്ത്രി.
Trending News




Also Read
ന്യൂഡല്‍ഹി: ബി.ജെ.പി എംപിമാരും എംഎല്‍എമാരും ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കിയ നവംമ്പര്‍ എട്ടു മുതല്‍ ഡിസംമ്പര്‍ 31 വരെയുള്ള ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കു നല്‍കണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം. മോദിയുടെ ഈ നിര്‍ദ്ദേശത്തെ പാര്‍ട്ടി കേന്ദ്രങ്ങള്‍ സ്വാഗതം ചെയ്തു. അതേ സമയം നികുതിവെട്ടിപ്പും അഴിമതിയും അവസാനിപ്പിക്കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ പ്രതിപക്ഷ കക്ഷികളില്‍പ്പെട്ടവര്‍ നിരാകരിച്ചു.
Sorry, there was a YouTube error.