Categories
പ്രാർത്ഥനയോടെ തമിഴ് നാട് : തമിഴ് നാട്ടിൽ കേന്ദ്ര സേനയെ വിന്യസിക്കാനുള്ള നടപടികൾ ആരഭിക്കുകയാണ്. കേരളത്തിലും കർണാടകയിലും ജാഗ്രതാനിർദ്ദേശം.
Trending News




ചെന്നൈ : പ്രാർത്ഥനയോടെ തമിഴ് നാട്… ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിക്കുമുന്നിൽ പ്രാർത്ഥനയുമായി ആയിരക്കണക്കിന് ജനങ്ങൾ തടിച്ചുകൂടിയിരിക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസിനെ ആശുപത്രിക്കുമുന്നിൽ വിന്യസിച്ചു.
Also Read
ചെന്നൈയിലെ പ്രധാനഇടങ്ങളില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു. അണ്ണാ യുണിവേര്‍സിറ്റി, മദ്രാസ് യുണിവേര്‍സിറ്റി എന്നിവയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ചെന്നെയിലെ തീയേറ്ററുകളില്‍ സിനിമാപ്രദര്‍ശനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
കേരളത്തിലും കർണാടകയിലും അതീവ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നു. തമിഴ് നാട്ടിൽ കേന്ദ്ര സേനയെ വിന്യസിക്കാനുള്ള നടപടികൾ ആരഭിക്കുകയാണ് . ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥർ എല്ലാവരും യൂണിഫോമിൽ എത്തണമെന്നും ഏതു സാഹചരൃയവും നേരിടാൻ തയ്യാറാകണമെന്നും തമിഴ് നാട് ഡി ജി പി നിർദ്ദേശിച്ചു.
Sorry, there was a YouTube error.