Categories
പ്രശസ്ത നടന്‍ ഓം പുരി അന്തരിച്ചു.
Trending News

Also Read
മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഓം പുരി(65) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. നാടക ലോകത്തു നിന്നും 1976 ല്‍ ‘ഘഷിരാം കോട്‌വാല്‍’ എന്ന മറാത്തി സിനിമയിലൂടെയാണ് ഓം പുരി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

1982 ല്‍ പുറത്തിറങ്ങിയ മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ‘ഗാന്ധി’ എന്ന സിനിമയിലൂടെയും സിറ്റി ഓഫ് ജോയ്, വോള്‍ഫ്, ദി ഗോസ്റ്റ് ആന്‍ഡ് ദി ഡാര്‍ക്‌നെസ്സ് എന്നിവയിലൂടെയും ഹോളിവുഡ് സിനിമാ രംഗത്തും ഓംപുരി തന്റെ നിറ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ആടുപുലിയാട്ടമാണ് ഓം പുരി അഭിനയിച്ച അവസാന മലയാള സിനിമ. രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും 1990ല്‍ പത്മശ്രീയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

Sorry, there was a YouTube error.