Categories
പുലിമുരുകന്‍ ഇന്നുമുതല്‍ “മന്യം പുലി”യാകും.
Trending News




Also Read
ഹൈദരാബാദ്: മലയാള സിനിമയില്‍ ചരിത്രം കുറിച്ച മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ഇന്നുമുതല്‍ തെലുങ്കിലും. ആന്ധ്രയിലും തെലുങ്കാനയിലും 300 ലധികം തിയേറ്ററുകളിലായാണ് പുലിമുരുകന്റെ തെലുങ്ക് റിമെയ്ക്ക് എത്തുന്നത്. ‘ജനത ഗാരേജ്’ എന്ന ഒറ്റ സിനിമകൊണ്ട് തെലുങ്ക് പ്രേക്ഷകരുടെ മനം കീഴടക്കിയ മോഹന്‍ലാല്‍ വീണ്ടും ആ ഉജ്ജ്വലവിജയം പുലിമുരുകനിലൂടെ ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.
മുരുകന് പകരം കുമാര്‍ എന്ന പേരിലായിരിക്കും “മന്യം പുലി”യില്‍ ലാല്‍. തെലുങ്കിലേക്ക് പുലിമുരുകന്‍ മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോള്‍ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. “മന്യം പുലി”യിലും മോഹന്‍ലാല്‍ തന്നെയായിരിക്കും നായകന് ഡബ്ബ് ചെയ്യുന്നത്. തെലുങ്ക് ബോക്സ് ഓഫീസ് നേട്ടം കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ പുലിമുരുകന്‍ 150 കോടിയോളം രൂപ പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Sorry, there was a YouTube error.