Categories
പുതുവര്‍ഷം പിറക്കാന്‍ ഒരു സെക്കന്‍ഡ് വൈകും!…
Trending News




Also Read
ന്യൂയോർക്ക്: ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ 2017നെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും. കാരണം, പതിവ് പോലെ അവസാന മിനിറ്റിലെ അവസാന സെക്കന്‍ഡ് കഴിഞ്ഞാല്‍ ഇത്തവണ പുതുവര്‍ഷം പിറക്കില്ല, അതിന് ഒരു സെക്കന്‍ഡ് കൂടി അധികം കാത്തിരിക്കണം. ഭൂമിയുടെ കറക്കവുമായി ഒത്തുപോകത്തക്ക വിധം സമയമാപിനികള്‍ ക്രമീകരിക്കാനാണ് 2016 ന്റെ ദൈര്‍ഘ്യം ഒരു സെക്കന്‍ഡ് കൂടി വര്‍ധിപ്പിക്കുന്നത്.
ഇതുമൂലം ഇത്തവണ ഡിസംബര്‍ 31 ന് രാത്രി 11:59:59 പിഎം കഴിഞ്ഞ് ഒരു സെക്കന്‍ഡ് കൂടി കഴിഞ്ഞ് 11:59:60 ആകുമ്പോഴെ 12:00:00 എഎം വരികയുള്ളൂ. ഈ മാറ്റം ഭൂമിയിലെ ക്ലോക്കുകളില്‍ പ്രതിഫലിപ്പിക്കാനായാണ് ‘ലീപ് സെക്കന്‍ഡ്’ ചേര്‍ക്കുന്നത്. ഇടയ്ക്കിടെ ഇത്തരത്തില്‍ ലീപ് സെക്കന്‍ഡുകള്‍ ചേര്‍ക്കപ്പെടാറുണ്ട്. സാധാരണഗതിയില്‍ ജൂണ്‍ 30 അര്‍ധരാത്രിയോ, ഡിസംബര്‍ 31 അര്‍ധരാത്രിയോ ആണ് അധിക സെക്കന്‍ഡ് ക്രമീകരണം ക്ലോക്കുകളില്‍ വരുത്തുക.
ഭൂമിയുടെ ഭ്രമണവുമായി ബന്ധപ്പെടുത്തിയാണു സമയം കണക്കാക്കുന്നതെങ്കിലും 1972ല്‍ അറ്റോമിക് ക്ലോക്കുകളുടെ വരവോടെയാണ് സമയക്രമത്തില്‍ സെക്കന്‍ഡുകളുടെ വ്യത്യാസമുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്ന് 26 അധിക സെക്കന്‍ഡുകള്‍ സമയക്രമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഒടുവില്‍ 2015 ജൂണ്‍ 30ന് ആണ് ഒരു അധിക സെക്കന്‍ഡ് വര്‍ധിപ്പിച്ചത്.
Sorry, there was a YouTube error.