Categories
കുവൈത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
Trending News




Also Read
കുവൈത്ത് സിറ്റി: രാജ്യത്ത് 15ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭാ രൂപവത്കരണത്തിനോടനുബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി
റിപ്പോര്‍ട്ടുകള്‍. ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സ്വീകരിച്ചതോടെയാണ് പുതിയ മന്ത്രിമാരെ കണ്ടെത്താനുള്ള നീക്കങ്ങള്‍ സജീവമായത്.
വിദേശകാര്യം, ആഭ്യന്തരം, പ്രതിരോധം, വാര്‍ത്താവിതരണ- യുവജന കാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ അതേ സ്ഥാനങ്ങളില്‍ തുടരാനാണ് സാധ്യത. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ഈസ അല്‍ കന്‍ദരി പിന്മാറുന്ന പക്ഷം അദ്ദേഹത്തെ മുനിസിപ്പല്‍കാര്യ മന്ത്രിയാക്കാനുള്ള ആലോചനയും ചര്‍ച്ചയില്‍ നടക്കുന്നുണ്ട്. വാണിജ്യം, ആരോഗ്യം, നീതിന്യായം, വഖഫ് ഇസ്ലാമിക കാര്യം എന്നീ വകുപ്പുകളിലാണ് പുതിയ സഭയില്‍ മാറ്റം പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ സഖ്യത്തില്‍നിന്ന് പാര്‍ലമെന്റിലേക്ക് കൂടുതല്‍ അംഗങ്ങളെ സംഭാവന ചെയ്ത ഇസ്ലാമിക് കോൺസ്റ്റിട്യൂഷൻ മൂവ്‌മെന്റിന് പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Sorry, there was a YouTube error.