Categories
news

“റിപ്പബ്ലിക്ക്” എന്ന പേരില്‍ പുതിയ വാര്‍ത്താ ചാനലുമായി അര്‍ണബ് ഗോസ്വാമി.

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ പുതിയ മാധ്യമ സംരംഭം. ‘ റിപ്പബ്ലിക് ‘ എന്ന പേരിലുള്ള ചാനല്‍ 2017 ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് നൗ ചാനലില്‍ 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ച അര്‍ണബ്, ടെലഗ്രാഫ്, എന്‍ഡിടിവി എന്നീ മാധ്യമ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം രാജിവെച്ചത് ഇക്കഴിഞ്ഞ മാസമാണ്.

തന്റെ പ്രതിദിന വാര്‍ത്താ പരിപാടിയായ ന്യൂസ് അവറിലൂടെ ഏറെ പ്രശസ്തനായ ഗോസ്വാമിയ്ക്ക് രാജ്യമെമ്പാടും പ്രേക്ഷകരുണ്ട്. അര്‍ണബിനു ശേഷം ടൈംസ് നൗവിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തത് രാഹുല്‍ ശിവശങ്കറാണ്. ടൈംസ് നൗവിലെ പ്രതിദിന ചര്‍ച്ചാ പരിപാടിയില്‍ എതിരഭിപ്രായങ്ങളെ അടിച്ചൊതുക്കുന്ന ഏകാധിപത്യ നിലപാടിന്റെ പേരില്‍ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന അര്‍ണബിന്റെ നിലപാടുകളും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

0Shares