Categories
പിണറായി മന്ത്രി സഭയില്‍ അഴിച്ചുപണി: എം.എം മണി വൈദ്യുതി മന്ത്രിയാകും.
Trending News

തിരുവനന്തപുരം: മന്ത്രി സഭയില്‍ അഴിച്ചു പണി നടത്താന്‍ സിപിഐ (എം) സംസ്ഥാന സമിതി തീരുമാനിച്ചു. എം.എം മണി മന്ത്രിസഭയിലേക്ക്. സഹകരണ മന്ത്രി എ.സി മൊയ്തീന്‍ ആണ് പുതിയ വ്യവസായ മന്ത്രി. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഹകരണ-ടൂറിസം മന്ത്രിയാകും. മുതിര്‍ന്ന നേതാവും ഇടുക്കിയില്‍ നിന്നുള്ള എം എല്‍ എയുമായ എം.എം മണി വൈദ്യുതി മന്ത്രിയാകും.
Also Read
ബന്ധു നിയമനത്തെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട് രാജി വയ്‌ക്കേണ്ടി വന്ന ഇ.പി ജയരാജനു പകരമാണ് എ.സി മൊയ്തീന്‍ വ്യവസായ മന്ത്രിയാകുന്നത്. ഇന്നു രാവിലെ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനും സംസ്ഥാനസമിതി യോഗത്തിനും ശേഷമാണ് എം.എം മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റാനും തീരുമാനിച്ചത്. സംസ്ഥാനസമിതി യോഗത്തില്‍ ഇ.പി ജയരാജന്‍ പങ്കെടുത്തില്ല.
Sorry, there was a YouTube error.