Categories
news

പയ്യന്നൂര്‍ വെള്ളാരങ്ങര പെരുങ്കളിയാട്ടം ചരിത്ര സംഭവമാകും.

കണ്ണൂര്‍: പയ്യന്നൂരിലെ പ്രസിദ്ധമായ തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തില്‍ 95 സംവത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകള്‍ക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു. ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്ന ‘വരച്ചുവെക്കല്‍’ ദര്‍ശിക്കാന്‍ വന്‍ ജനാവലിയാണ് ക്ഷേത്ര സന്നിധിയില്‍ എത്തിയത്. നാലു നാള്‍ നീണ്ട പെരുങ്കളിയാട്ടത്തിലെ പ്രധാന ദേവതയായ വെള്ളാരങ്ങര ഭഗവതിയുടെ കോലധാരിയെ വരച്ചുവെക്കലില്‍ നിശ്ചയിച്ചു.

കോറോം ആലക്കാട്ടെ പ്രശസ്ത തെയ്യം കലാകാരന്‍ രഘു നേണിക്കത്തിനാണ് വെള്ളാരങ്ങര ഭഗവതിയുടെ കോലധാരി ആകാനുള്ള നിയോഗം തെളിഞ്ഞത്. ഡിസംബര്‍ 30,31 ജനുവരി 1, 2 എന്നീ തീയതികളിലായാണ് പെരുങ്കളിയാട്ടം അരങ്ങേറുന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പെരുങ്കളിയാട്ടം ദര്‍ശിക്കാന്‍ എത്തും.(ഫോണ്‍: 04985 209877).

0Shares

Leave a Reply

Your email address will not be published. Required fields are marked *