മുംബൈ: ഇനി സ്‌കൈപ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഐ.എം.ഒ എന്നീ ആപ്ലിക്കേഷനുകളിൽ ലഭ്യമാകുന്നതു പോലെ വാട്‌സ് ആപ്പിലും ഇനി വിഡിയോ കോള്‍ സേവനം ലഭ്യമാകും. ഇന്ത്യയുള്‍പ്പടെയുള്ള 180ാളം രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വാട്‌സ് ആപ്പ് വിഡിയോ കോള്‍ ലഭ്യമായി തുടങ്ങുമെന്ന് വാട്‌സ് ആപ്പ് സഹ സ്ഥാപകന്‍ ജാന്‍കോമ് പറഞ്ഞു. ഇനി മുതൽ മൊബൈല്‍ ഫോണുകളില്‍ വാട്‌സ് ആപ്പിന്റെ വിഡിയോ കോള്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിയും.
