Categories
news

നോട്ട് പ്രതിസന്ധി: തൊഴിലുറപ്പ് പദ്ധതിയുടെ താളം തെറ്റുന്നു.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന് ശേഷം രാജ്യത്ത് മൊത്തം പ്രതിസന്ധിയുടെ കാലമാണ്. എല്ലാ മേഖലകളിൽനിന്നും  പ്രതിസന്ധിയുടെ  വാര്‍ത്തകള്‍  മാത്രം. ഗ്രാമീണ ജനതയുടെ അത്താണിയായ തൊഴിലുറപ്പ് രംഗം ഇത്രയും നാൾ ഈ പോറൽ ഏൽക്കാതെ പിടിച്ചു നിന്നിരുന്നു. ഒടുവിൽ തൊഴിലുറപ്പ്  രംഗവും കടുത്ത പ്രതിസന്ധിയിൽ അമരുകയാണ്.

ഈ മാസം 23 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസത്തെ കണക്കുകള്‍ അനുസരിച്ച് 23.4 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. നോട്ട് പ്രതിസന്ധി മൂലം ഗ്രാമീണമേഖലയെയാണ് തൊഴില്‍ നഷ്ടം വന്‍തോതില്‍ ബാധിക്കുന്നത്. ഏറെക്കാലമായി ഗ്രാമങ്ങളിലെ ആയിരകണക്കിന് കുടുംബങ്ങളെ അന്നമൂട്ടുന്നത് അസംഖ്യം സ്ത്രീ തൊഴിലാളികളാണ്‌. തൊഴിൽ മാന്ദ്യം ഉണ്ടായതിനെ തുടർന്ന് എണ്ണമറ്റ ഗ്രാമീണ കുടുംബങ്ങൾ ഇപ്പോൾ അരപ്പട്ടിണിയുടെയും മുഴുപ്പട്ടിണിയുടെയും പിടിയിലായതെന്ന് ചുരുക്കം.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *