നോട്ട് പ്രതിസന്ധി: ഇടപാടുകാര്‍ക്കായി കാസര്‍കോട് ജില്ലാ ബാങ്കിന്റെ സഹായ ഹസ്തം.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ട് പ്രതിസന്ധി:  ഇടപാടുകാര്‍ക്കായി  കാസര്‍കോട് ജില്ലാ ബാങ്കിന്റെ സഹായ ഹസ്തം.

കാസര്‍കോട്: നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം കഷ്ടപ്പെടുന്ന ഇടപാടുകാരെ സഹായിക്കാനായി കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പി.ഒ.എസ് (പോയിന്റ് ഓഫ് സെയില്‍) ഷോപ്പിംഗിനുള്ള ദിവസപരിധി 15000 രൂപയില്‍ നിന്ന് 25000 രൂപയായി വര്‍ദ്ധിപ്പിച്ചു.

ഇതോടെ ജില്ലാ സഹകരണ ബാങ്കിന്റെ എ.ടി.എം റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിലും മറ്റും സജ്ജീകരിച്ചിട്ടുള്ള പി.ഒ.എസ് വഴി ദിവസം 25000 രൂപയുടെ ഷോപ്പിംഗ് നടത്താം. കൂടാതെ ബാങ്ക് ശാഖകളില്‍ നിന്ന് നേരിട്ട് ആഴ്ചയില്‍ 24000 രൂപവരെയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ദിവസം 2500 രൂപയും പിന്‍വലിക്കാന്‍ കഴിയുമെന്നും ജില്ലാ ബാങ്ക് അധികൃതര്‍ അറിയിച്ചു.

 

 

0Shares