Categories
നോട്ട് നിരോധനം : മനുഷ്യ ചങ്ങലയിൽ പ്രതിഷേധം ഇരമ്പി.
Trending News




തിരുവനന്തപുരം : നോട്ട് നിരോധനത്തെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരിത പർവ്വത്തിനു ഉത്തരവാദിയായ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും സഹകരണ പ്രതിസന്ധിക്കും എതിരെ എൽ ഡി എഫിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഉടനീളം നടത്തിയ മനുഷ്യ ചങ്ങലയിൽ ലക്ഷങ്ങളുടെ പ്രതിഷേധം ഇരമ്പി. തിരുവനന്തപുരം തൊട്ട് കാസർകോട് വരെ ദേശീയ പാതയിൽ 700 കിലോമിറ്ററോളം ദൂരത്തിലാണ് മനുഷ്യച്ചങ്ങല തീർത്തത്.
പ്രായ ഭേദം മറന്ന് ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിൽ നിന്നും സ്ത്രീ പുരുഷ ഭേദമെന്ന്യേ ഇടതുമുന്നണി പ്രവർത്തകർ ആർത്തിരമ്പിയാണ് മനുഷ്യച്ചങ്ങലയിൽ പങ്കടുക്കാനെത്തിയത്. തിരുവനന്തപുരത്ത് മുഖ്യ മന്ത്രി പിണറായി വിജയൻ ഒന്നാമത്തെ കണ്ണിയായി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വി എസ് അച്യുതാനന്ദൻ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരും ഇടതുമുന്നണി നേതാക്കളും മനുഷ്യ ചങ്ങലക്ക് നേതൃത്വം നൽകി.
Sorry, there was a YouTube error.