Categories
നോട്ട് അസാധുവാക്കല്‍: നാടെങ്ങുമുള്ള ജ്വല്ലറികളില്‍ പരിശോധന.
Trending News




Also Read
കൊച്ചി: 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ 8നും അതിന്റെ തലേദിവസവും രാജ്യത്തെ ജ്വല്ലറികളില്‍ നടന്ന സ്വര്‍ണ വില്‍പനയെ സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പരിശോധിക്കുന്നു.
നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നയുടന്‍ രാജ്യവ്യാപകമായി വന്‍ തോതില്‍ സ്വര്‍ണ്ണ വില്‍പന നടന്നുവെന്ന വിവരം പുറത്തു വന്നതിനെ തുടര്‍ന്നാണ് കസ്റ്റംസ് നടപടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ജ്വല്ലറികളില്‍ കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തി വരികയാണ്.
കൊച്ചിയിലെ വിവിധ ജ്വല്ലറികളില്‍ അനധികൃത വില്‍പന നടന്നതായി പരിശോധനയില്‍ കണ്ടെത്തി. പതിവില്‍ നിന്ന് വിപരീതമായി ഇവിടങ്ങളില്‍ വന്‍ തോതിലുള്ള സ്വര്‍ണാഭരണ വില്‍പനയാണത്രെ നടന്നത്.
Sorry, there was a YouTube error.