വാഷിംഗ്ടണ്‍: ഇന്ത്യ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ പിന്‍തുണച്ച് അമേരിക്ക. അഴിമതിയും കള്ളപ്പണവും തടയാന്‍ അത്യാവശ്യവും പ്രധാനപ്പെട്ടതുമായ നടപടിയാണ് ഇതെന്നാണ് യു.എസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ അറിയിച്ചത്.


നോട്ടു അസാധുവാക്കല്‍ നടപടി കാരണം പൊതുജനം ഏറെ ബുദ്ധിമുട്ടിയെങ്കിലും അഴിമതിയെ കൈകാര്യം ചെയ്യാന്‍ ഈ നടപടിയാണ് ഉത്തമമെന്നും ടോണര്‍ ചൂണ്ടിക്കാണിച്ചു. ഇതു സംബന്ധിച്ചുള്ള വിവരങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ടോണര്‍ പറഞ്ഞു.