Categories
news

നോട്ടു നിരോധനം: ഇടതു മുന്നണിയുടെ മനുഷ്യച്ചങ്ങല ഇന്ന്.

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണപ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യചങ്ങല വൈകീട്ട് അഞ്ചിന് നടക്കും.

 

രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവർ ചങ്ങലയുടെ കണ്ണികളാകും.

ഘടകക്ഷികള്‍ക്ക് പുറമെ ഇടതുപക്ഷവുമായി സഹകരിക്കുന്ന ജെഎസ്എസ്, ഐഎൻഎൽ, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവരുംചങ്ങലയില്‍ അണിചേരും.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *