നോട്ടുകള്‍ നിരോധിച്ചതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ടുകള്‍ നിരോധിച്ചതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി.

ഹൈദരാബാദ്: 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തെലുങ്കാന മഹ്ബുബ്‌നഗര്‍ ജില്ലയിലെ ഷെനഗാപുരത്താണ് സംഭവം. കണ്ടുകുറി വിനോദ എന്ന 55കാരിയാണ് ജീവനൊടുക്കിയത്.  അടുത്തിടെ കണ്ടുകുറി വിനോദ തന്റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ ഒരു ഭാഗം വില്‍പ്പന നടത്തിയിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായായിരുന്നു ഭൂമി വിറ്റത്. 56.40 ലക്ഷം രൂപയാണ് ഭൂമി വിറ്റപ്പോള്‍ ലഭിച്ചത്. രണ്ടു ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചശേഷം ബാക്കിയുള്ള പണം, വീട്ടമ്മ സുരക്ഷിതമായി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. വലിയ പണം സൂക്ഷിക്കുന്നവര്‍ നികുതിയും പിഴയും അടയ്ക്കണമെന്ന ധനമന്ത്രിയുടെ പ്രസ്താവനയും പിന്നാലെ വന്നു. ഇതോടെ കൈയിലുള്ള പണം നഷ്ടപ്പെടുമെന്ന ഭീതിയില്‍, ബുധനാഴ്ച രാത്രി വീട്ടമ്മ ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരിയാണ്.

suicide-hanging-knot

0Shares