Categories
നവവത്സര വേളയിൽ നരേന്ദ്ര മോദി മനസ്സ് തുറക്കുന്നത് എന്താകാം..?
Trending News




Also Read
ന്യൂഡൽഹി: നോട്ട് അസാധുവാക്കല്‍ തീരുമാനം അമ്പത് ദിവസം പിന്നിട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചന. അങ്ങനെയെങ്കിൽ ഇന്ത്യൻ ജനതക്ക് സന്തോഷം പകരുന്ന എന്ത് വർത്തയായിരിക്കാം അദ്ദേഹത്തിൽ നിന്ന് ഉണ്ടാവുക ? അമ്പത് ദിവസത്തിന് ശേഷവും നോട്ട് പ്രതിസന്ധി തീര്‍ന്നില്ലെങ്കില്‍ തന്നെ ശിക്ഷിക്കാം എന്നുവരെ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരിന്നുവല്ലോ..!
എന്നാല്‍ ഇത്രയും ദിവസങ്ങള്‍ക്കുശേഷവും ആവശ്യത്തിനു പണം ലഭിക്കാതെ ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങളില്‍ പ്രധാനമന്ത്രി ഇളവുകള്‍ നൽകിയേക്കുമെന്ന് കരുതപ്പെടുന്നു. നിലവില്‍ പ്രതിവാരം ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാണ്. എ ടിഎമ്മുകളില്‍ നിന്നും പ്രതിദിനം 2,000 രൂപയും പിന്‍വലിക്കാം.
Sorry, there was a YouTube error.