Categories
നരേന്ദ്ര മോദിയുടെ വാരണസിയില്‍ ചെരുപ്പുകള്‍ ക്യൂവിലാണ്.
Trending News




Also Read
ഉത്തർപ്രേദേശ് : നോട്ടുമാറാന്‍ എ ടി എം കൗണ്ടർകൾക് മുന്നിലും ബാങ്ക്കൾക്കുമുന്നിലും ജനസാഗരങ്ങളാണ് തടിച്ചു കൂടി നില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ചു ജയിച്ച വാരണസി മണ്ഡലത്തിലെ ജയാപുര്‍ ഗ്രാമത്തിലെ ബാങ്കിനു മുന്നില്‍ ഒരു വേറിട്ട കാഴ്ച. ബാങ്കിന്റെ വാതില്‍ മുതല്‍ മീറ്ററോളം നീളുന്ന ചെരുപ്പുകളുടെ ‘ക്യൂ’ ഗ്രാമീണര്‍ വരിയില്‍ നിന്ന് കുഴഞ്ഞപ്പോള്‍ പേരെഴുതി ചെരിപ്പും കല്ലും കുടയുമെല്ലാം വരിയില്‍ പകരം വെച്ച് മറ്റാവശ്യങ്ങള്‍ക്കായി തിരിച്ചുപോയി. ചിലര്‍ തങ്ങളുടെ ഊഴത്തിനായി തണലില്‍ കാത്തിരുന്നു. രാവിലെ തന്നെ നൂറിലധികം ചെരിപ്പുകളാണ് ജയാപുരിലെ ബാങ്കിനു മുന്നിലെ വരിയിലെത്തിയത്. കഴിഞ്ഞ ദിവസം വരിനിന്ന് കുഴഞ്ഞവരാണ് പണം വാങ്ങിയേ മടങ്ങുയെന്ന വാശിയോടെ രാവിലെ തന്നെ ചെരിപ്പ് ക്യൂവിനായി വെച്ചത്.
Sorry, there was a YouTube error.