Categories
നമുക്കും മാതൃകയാക്കാം ഈ കുഞ്ഞിനെ.
Trending News

Also Read
കോഴിക്കോട് : കൊടുവള്ളി, മദ്‌റസയിലേക്കു പോകുന്ന വഴിയില്‍ റോഡറികില്‍ നിന്ന് വീണുകിട്ടിയ ബാഗില്‍ 25 പവന്‍ സ്വര്‍ണവും 50,000 രൂപയും ഉടമയ്ക്ക് തിരിച്ച് നല്‍കി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മാതൃകയായി. ആരാമ്പ്രം ഉണ്ണിരിക്കുന്നുമ്മല്‍ കുമ്മങ്ങോട് റംലയുടെ മകനും പുള്ളിക്കോത്ത് ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്‌റസയില്‍ മൂന്നാം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സിനാനാണ് വഴിയരികില്‍ നിന്ന് വീണു കിട്ടിയ ലേഡീസ് ബാഗ് തിരിച്ച് കൊടുത്തത്.
കഴിഞ്ഞ ദിവസം സന്ധ്യക്ക് മദ്‌റസിലേക്ക് പോകും വഴിയാണ് ബാഗ് കിട്ടിയത്. തുടര്‍ന്ന് കുട്ടി ബാഗ് മാതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ബാഗിനകത്തുണ്ടായ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് ഉടമയെ കണ്ടുപിടിക്കുകയായിരുന്നു. പടനിലം ജി.എല്‍.പി സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിയാണ് സിനാന്‍. ചോലക്കരത്താഴം സ്വദേശിനിയുടെതാണ് ബാഗ്. ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ബാഗ് നഷ്ട്ടപ്പെട്ടത്.
Sorry, there was a YouTube error.