Categories
നബിദിനത്തിന്റെ ആഹ്‌ളാദ നിറവില്‍ കേരളം.
Trending News




Also Read
തിരുവനന്തപുരം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയുമായി നാടെങ്ങുമുള്ള മുസ്ലിം സഹോദരങ്ങള്‍ ഇന്ന് നബി ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്ത് ഉടനീളമുള്ള മദ്രസകള്‍ കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടന്നു. പള്ളികളില്‍ പുലര്‍ച്ചെ പ്രത്യേക പ്രാര്‍ത്ഥനകളുമുണ്ടായി. പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ ആഘോഷവേദികള്‍ മുഖരിതമായി.
പുത്തന്‍ ഉടുപ്പണിഞ്ഞും സന്തോഷഭരിതമായ മനസ്സോടെ അന്യോന്യം വിശേഷങ്ങള്‍ പങ്കുവെച്ചും സ്‌നേഹാശംസകള്‍ കൈമാറിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും നബിദിനത്തിന്റെ ആഹ്ലാദത്തുടിപ്പില്‍ അവര്‍ അലിഞ്ഞുചേര്‍ന്നു.
Sorry, there was a YouTube error.