ധാക്ക കഫേ ആക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട നിലയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ധാക്ക കഫേ ആക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട നിലയില്‍.

ധാക്ക: കഴിഞ്ഞ വര്‍ഷം, ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ കഫേയിലുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു. ധാക്കയിലെ റായര്‍ ബസാറിനു സമീപത്തെ കെട്ടിടത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ആക്രമണത്തിന്റെ സൂത്രധാരന്‍ നൂറുല്‍ ഇസ്‌ലാം മാര്‍സാന്റെയും മറ്റൊരാളുടെയും മൃതദേഹം കണ്ടെത്തിയത്. മര്‍സാന്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതാണോ ആത്മഹത്യ ചെയ്യുകയായിരുന്നുവോയെന്നു വ്യക്തമായിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ യൂസഫ് അലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് ധാക്കയിലെ ഹോളി അര്‍ട്ടിസാന്‍ ബേക്കറിയില്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ബന്ദികളാക്കിയ 18 വിദേശികള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഐ.എസ് പതാകയുമായി നില്‍ക്കുന്ന ഭീകരന്റെ ചിത്രവും അവര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഐ.എസിന്റെ അവകാശവാദം ബംഗ്ലാദേശ് പോലീസ് തള്ളുകയാണ് ചെയ്തത്.  ബംഗ്ലാദേശ് ഭീകരസംഘടനയായ ജമായത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ആണ് പിന്നിലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

 

0Shares