Categories
news

ദേശീയ ഗാനത്തിന്റെ പേരിൽ വിവാദമരുത്: മോഹൻലാൽ.

തിരുവനന്തപുരം: തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് ആ കലയോടുള്ള  ആദരം കൊണ്ടാണെന്നും അതിലൂടെ ഒപ്പം നാടിനെ പ്രണമിക്കുന്നതിന് വേണ്ടിയാണെന്നും പ്രശസ്‌ത നടൻ മോഹന്‍ലാല്‍. മനസിന് സുഖം പകരുന്ന അതൊക്കെ വിവാദമാക്കുകയും എതിർക്കുകയും ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ കാലത്ത് തിയറ്ററുകളില്‍ ദേശീയ ഗാനം കേൾപ്പിക്കുകയും നാം അത് ഏറ്റു ചൊല്ലുകയും ചെയ്‌തിട്ടുണ്ടല്ലോ?. ലാൽ ഓർമിപ്പിച്ചു.

നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ബ്ലോഗ് എഴുതിയതിനെ തുടർന്ന് ഏറെ വിമർശനം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ അദ്ദേഹം തൻ്റെ  നിലപാട് വ്യക്തമാക്കിയത്. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മകന്‍  പ്രണവ് സിനിമയിൽ നായകനായുള്ള വരവിന് വേണ്ടി താൻ പ്രതീക്ഷാപൂർവ്വം കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *