പാലക്കാട്: തുലാവര്‍ഷം ചതിച്ചതോടെ കേരളം കടുത്ത വരള്‍ച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു . മധ്യകേരളത്തില്‍ ഭൂഗര്‍ഭജലവിതാനം മൂന്ന് മീറ്ററിലേറെ താഴ്ന്നതായി ജലവിഭവ വകുപ്പിന്റെ കണക്ക്. കിണറുകളില്‍ വെള്ളം വറ്റി തുടങ്ങിയതോടെ ജനങ്ങളും ആശങ്കയിലാണ്. പത്തനംതിട്ട ആനിക്കാട്ടെ മൂപ്പതിലേറെ കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന പഞ്ചായത്ത് കിണര്‍. തുലാപ്പെയ്ത്തില്‍ ഏതാണ്ട് കിണര്‍ നിറയേണ്ട സമയത്ത് ഇപ്പോള്‍ വെള്ളം വറ്റി വരണ്ട് അടിത്തട്ട് കാണാം . ലഭിച്ച വെള്ളം ചെറിയ പാത്രങ്ങളില്‍ ശേഖരിച്ച് കുടിക്കാനായി അളവു വച്ചാണ് നാട്ടുകാര്‍ പങ്കിടുന്നത്.


പത്തനംതിട്ടയിലെ മാത്രമല്ല കേരളത്തിലെ മിക്ക പട്ടണത്തിലെയും അവസ്ഥ ഇതുപോലെ ഗുരുതരമാണ്. 5 മുതല്‍ മൂന്ന് മീറ്ററിലേറെ ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതായാണ് ജലവിഭവ വകുപ്പിന്റെ കണക്ക്. ജലവിതാനം താഴ്ന്നതോടെ വെള്ളം മലിനമാകുന്നു.
വെള്ളം ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളില്‍ 75 ശതമാനം ഉപോഗം കുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പായിട്ടില്ല. വൈകിയെങ്കിലും തുലാവര്‍ഷ മഴ കനിഞ്ഞില്ലെങ്കില്‍ കേരളം കടുത്ത ജലക്ഷാമത്തിലേക്ക് പോകുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.