Categories
തുര്‍ക്കി ഭീകരാക്രമണം: സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.
Trending News




Also Read
ഇസ്താംബൂൾ: പുതുവര്‍ഷാഘോഷത്തിനിടെ തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രവും അക്രമി വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. പുതുവര്‍ഷം പിറന്ന് 75 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബോസ്ഫോറസ് നദിയോരത്തെ റെയ്ന നിശാക്ലബിലെത്തിയ അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പിൽ 69 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരായ അബിസ് റിസ്‌വി, ഖുഷി ഷാ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Sorry, there was a YouTube error.