Categories
തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ വിള്ളല്‍: വന്‍ ദുരന്തം ഒഴിവായി
Trending News




Also Read
പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. നാട്ടുകാര്‍ തല്‍ക്ഷണം
വിവരം റെയില്‍വേ അധികാരികളെ അറിയിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വിള്ളല്‍ താത്കാലികമായി പരിഹരിച്ച് റെയില്‍വേ അധികൃതര്‍ ഗതാഗതം പുനസ്ഥാപിച്ചു.
രാവിലെ ആറേ മുക്കാലോടെ ജയന്തി ജനത എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ വലിയ ശബ്ദം കേട്ട നാട്ടുകാരാണ് പാളത്തില്‍ വിള്ളലുണ്ടെന്ന വിവരം റെയില്‍വേ അധികാരികളെ അറിയിച്ചത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വിള്ളല്‍ സ്ഥിരീകരിക്കുകയായിരുന്നു. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയാണ് വിള്ളലുണ്ടായ സ്ഥലം. തുടര്‍ന്ന് എട്ട് മണിയോടെ ഇതുവഴി കടന്ന് പോകേണ്ട വേണാട് എക്‌സ്പ്രസ് തിരുവല്ലയില്‍ നിര്‍ത്തിയിടുകയും, റെയില്‍വേ എഞ്ചിനിയറിംഗ് വിഭാഗം അരമണിക്കൂര്‍ കൊണ്ട് പൊട്ടലുണ്ടായ പാളം കൂട്ടിയോജിപ്പിച്ചതിനു ശേഷം വേണാട് എക്പ്രസിനെ ഇതു വഴി കടത്തി വിടുകയായിരുന്നു.
പൊട്ടലുണ്ടായ പാളം മാറ്റി സ്ഥാപിക്കുന്നത് വരെ ഇതുവഴിയുള്ള റെയല്‍വേ ഗതാഗതം കുറഞ്ഞ വേഗതയില്‍ ആയിരിക്കും. പാളം മാറ്റി സ്ഥാപിക്കുന്നതിന് രണ്ടു ദിവസം വേണ്ടി വരുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. റെയില്‍വേ പാളങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് തിരുവല്ലയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തിയത്.
Sorry, there was a YouTube error.