Categories
news

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മേലിൽ ജാതിയും മതവും ഉപയോഗിക്കരുത്: സുപ്രീം കോടതി.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സുപ്രിം കോടതി ഉത്തരവിട്ടു. മതം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടുപിടിക്കുന്നത് ഇനിമേൽ കുറ്റകരമാകും. സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലും പ്രചാരണം പാടില്ലന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കപ്പെടും. ജനപ്രാതിനിധ്യ നിയമം 123-ാം വകുപ്പ് പ്രകാരവും ഇത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം കേസില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് ചുമത്താനും സാധിക്കുമെന്നും കോടതി ഓർമിപ്പിച്ചു. തിരഞ്ഞെടുപ്പ് മതേതരപ്രക്രിയയാണ്, മതത്തിന് അവിടെ ഇടമില്ല, ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളും മതേതരമായിരിക്കണം. ‘ ഹിന്ദുത്വം എന്നത് ഇവിടുത്തെ ജനങ്ങളുടെ ജീവിതരീതിയാണ്’ എന്ന 1995ലെ സുപ്രീം കോടതിയുടെ വിധിയാണ് ഹിന്ദുത്വ വിധി. ഇതിനെതിരായ ഹര്‍ജികള്‍ 2014ല്‍ സുപ്രീം കോടതി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി തീരുമാനം കൈക്കൊണ്ടത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest