Categories
തലൈവിയുടെ പിന്‍ഗാമി “തല” ? പ്രമുഖ നടന്‍ അജിത്ത് ചിത്രീകരണം വെട്ടിച്ചുരുക്കി ചെന്നൈയില്‍.
Trending News

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സൂപ്പര്‍താരം അജിത്ത് ഷൂട്ടിങ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് തലൈവിക്ക് പ്രണാമം അര്‍പ്പിക്കാന്‍ ചെന്നൈയിലെത്തിയത്. മറീനബീച്ചില്‍ ജയലളിതയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് അജിത്ത് ഭാര്യയും നടിയുമായ ശാലിനിക്കൊപ്പമെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. സിരുത്തൈ ശിവയുടെ പുതിയ ചിത്രത്തില്‍ വിവേക് ഒബ്‌റോയിക്കൊപ്പമുള്ള രംഗങ്ങളായിരുന്നു ബള്‍ഗേറിയയില്‍ ചിത്രീകരിച്ചു വന്നത്. അജിത്തിന്റെ പെട്ടെന്നുള്ള വരവ് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
Also Read
സപ്തംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം അവിടെ എത്തി തലൈവിയെ കണ്ടത് തമിഴകത്ത് ‘തല’ എന്ന് അറിയപ്പെടുന്ന അജിത്തായിരുന്നു. ജയലളിതയ്ക്ക് താന്‍ മകനെ പോലെയാണെന്ന് അജിത്ത് പലപ്പോഴും പറഞ്ഞിരുന്നു. തന്റെ പിന്‍ഗാമിയായി അജിത്തിനെ തലൈവി കണ്ടിരുന്നുവെന്നുള്ള തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
Sorry, there was a YouTube error.