Categories
news

തലയോലപ്പറമ്പ് കൊലപാതകം: സമീപത്തെ പറമ്പില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി.

കോട്ടയം: തലയോലപ്പറമ്പ്  സ്വദേശി മാത്യു കൊലക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായക പുരോഗതി. മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി കരുതുന്ന കെട്ടിടത്തിനു സമീപത്തെ പറമ്പില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ലഭിച്ച എല്ലിന്‍ കഷണങ്ങള്‍ മനുഷ്യന്റെതാണോ അതോ മറ്റേതെങ്കിലും ജീവികളുടെതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

തലയോലപറമ്പില്‍ സ്വകാര്യ പണമിടപാടുകാരന്‍ മാത്യുവിനെ എട്ടു വര്‍ഷം മുമ്പാണ് കാണാതായത്. പണമിടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് ടി.വി പുരത്തെ അനീഷാണ് മാത്യുവിനെ കൊലപ്പെടത്തിയത്. മാത്യുവിനെ അനീഷ് കൊലപ്പെടുത്തിയതാണെന്ന് അനീഷിന്റെ അച്ഛന്‍ വാസുവാണ് മാത്യുവിന്റെ മകളോട് ഈയിടെ പറഞ്ഞത്‌.

മൃതദേഹം കുഴിച്ചിട്ടെന്നു കരുതുന്ന സ്ഥലത്ത് രണ്ടിടങ്ങളിലായി പോലീസ് ആദ്യം കുഴിച്ചു നോക്കിയിരുന്നു. എന്നാല്‍ അതിനുശേഷം നടത്തിയ പരിശോധനയിലാണ്‌ കെട്ടിടത്തിനു സമീപത്തെ പറമ്പില്‍ നിന്നും എല്ലിന്‍ കഷണങ്ങള്‍ കണ്ടെടുത്തത്. കൂടുതല്‍ തെളിവുകള്‍ക്കായി പോലീസ് ഇവിടം പരിശോധിച്ച് വരികയാണ്‌.

0Shares