Categories
തനിച്ച് താമസിച്ചുവന്ന വൃദ്ധ യുവാവിന്റെ കുത്തേറ്റ് മരിച്ചു.
Trending News

Also Read
തിരുവനന്തപുരം: ആറ്റിങ്ങല്‍ ആലംകോടിനടുത്ത് പാലാംകോണത്ത് തനിച്ച് താമസിച്ചുവന്ന വൃദ്ധ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം, പാലാംകോണം ചരുവിള പുത്തന്‍ വീട്ടില്‍ കൊടിയ്ക്കകത്ത് പരേതനായ കേശവന്റെ ഭാര്യ ശാരദയെയണ് (70) വീട്ടുമുറ്റത്ത് വച്ച് യുവാവിന്റെ ക്രൂരമായ അക്രമണത്തിന് ഇരയായത്.
സംഭവുമായി ബന്ധപ്പെട്ട് സമീപവാസിയായ മണികണ്ഠനെ (28) കടയ്ക്കാവൂര്‍ സി.ഐ മുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മദ്യലഹരിയായ യുവാവ് തനിച്ച് താമസിക്കുന്ന ശാരദയുടെ വീട്ടിലെത്തി അക്രമണം നടത്തുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Sorry, there was a YouTube error.