Categories
ഡോളര്‍ കരുത്താര്‍ജിച്ചപ്പോള്‍ രൂപയുടെ മൂല്യം ഇടിഞ്ഞു.
Trending News




Also Read
മുംബൈ: ട്രംപിന്റെ വിജയത്തെതുടര്‍ന്ന് അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍വികസനം കണക്കുകൂട്ടി പണപെരുപ്പ നിരക്കുകള്‍ കൂടിയേക്കാമെന്ന ലക്ഷ്യത്തോടെ യുഎസ് സാമ്പത്തിക രംഗം നില്‍ക്കുമ്പോഴാണ് രൂപയുടെ മൂല്യം കുറഞ്ഞ നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തിയത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേക്കാണ് എത്തിയത്. ഡോളറിനെതിരെ 68.13 ആണ് നിലവില്‍ രൂപയുടെ മൂല്യം. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ഡോളര്‍ നിലവാരത്തില്‍ കരുത്താര്‍ജിച്ചത്. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ മുന്‍നിരയില്‍ തന്നെയാണ് ഡോളര്‍. ഇതേതുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായി.
Sorry, there was a YouTube error.