Categories
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സമ്മാന പദ്ധതിക്ക് ഇന്ന് തുടക്കം.
Trending News

Also Read
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാക്കുന്നതിനായി പ്രഖ്യാപിച്ച സമ്മാന പദ്ധതി ഇന്ന് മുതല്‍ നിലവില്‍ വരും. നീതി ആയോഗിന്റെ ഈ പദ്ധതി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മന്ത്രി രവിശങ്കര്‍ പ്രസാദും ഡല്‍ഹിയില്‍ ആദ്യ നറുക്കെടുപ്പെടുത്ത് ഉദ്ഘാടനം ചെയ്യും. ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നിവയാണ് സമ്മാന പദ്ധതികള്‍. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്കും അത്തരം പണമിടപാട് സ്വീകരിക്കുന്ന വ്യാപാരികള്‍ക്കുമാണ് സമ്മാന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
രാജ്യത്തെ റീട്ടെയില്‍ പേയ്മെന്റ് സംവിധാനത്തിനുള്ള ഉന്നത ഏജന്‍സിയായ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. നൂറുദിവസത്തേക്ക് രാജ്യത്തെ തിരഞ്ഞെടുത്ത 100 നഗരങ്ങളിലാണ് നറുക്കെടുപ്പ് നടക്കുക. ഇടപാടുകാരുടെ പേര് വിവരങ്ങള്‍ ഓരോ ആഴ്ചയിലും ശേഖരിച്ച് ആഴ്ച തോറും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. നോട്ട് പ്രതിസന്ധി മറികടക്കുന്നതിന് ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനാലാണ് സമ്മാന പദ്ധതി ആവിഷ്‌കരിക്കുന്നത്.
Sorry, there was a YouTube error.