Categories
news

ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്നും 3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗിലെ തക്ഷ് ഹോട്ടലില്‍ നിന്ന്  3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദായ നികുതി വകുപ്പും ക്രൈംബ്രാഞ്ചും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. 

വിമാനത്താവളത്തിലെ സ്‌കാനിങ്ങില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം പായ്ക്ക് ചെയ്ത നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. മുംബൈ ആസ്ഥാനമായുള്ള ഹവാലക്കാരുടെതാണ് പണമെന്നാണ് അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരം.

 

0Shares