Categories
ട്രംപ് – ഒബാമ കൂടികാഴ്ച.
Trending News

വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തി പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടികാഴ്ച നടത്തി. അമേരിക്കന്‍ സമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഓവല്‍ ഓഫീസില്‍ ഇരുവരും കൂടിക്കാഴ്ചനടത്തിയത്. അധികാരക്കൈമാറ്റത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് ഇരുവരും കണ്ടുമുട്ടിയത്. ജനവരി 20നാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുക.തിരഞ്ഞെടുപ്പുസമയത്ത് ഇരുവരും തമ്മിലുണ്ടായ വാക്‌പോരുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒബാമയുടെ ജന്മസ്ഥലം അമേരിക്കയല്ലെന്ന് വാദിക്കുന്നവരുടെ സംഘടനയിലെ സജീവാംഗമായിരുന്നു ട്രംപ്. പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ട്രംപിന് യോഗ്യതയില്ലെന്ന ഒബാമയുടെ പരാമര്‍ശവും ഏറെ ചര്‍ച്ച ചെയ്തിരുന്നു.
Also Read
Sorry, there was a YouTube error.