അമേരിക്ക: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബറാക്ക് ഒബാമയുടെ ഉപദേശം. റഷ്യ- അമേരിക്ക ബന്ധത്തില്‍ രാഷ്ട്രീയ നിലപാട് പാടില്ലയെന്നും അമേരിക്കയുടെ മൂല്യങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള സമീപനമായിരിക്കണം വേണ്ടതെന്നും ട്രംപിനോട് ഒബാമ പറഞ്ഞു.

ചുമതലയേറ്റെടുത്തു കഴിഞ്ഞാല്‍ കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അധികകാലം പ്രസിഡന്റ് പദവിയില്‍ തുടരാനാകില്ലെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കി. ട്രംപ് എടുക്കുന്ന നിലപാടുകളില്‍ ആശങ്ക ഉണ്ടെന്നും ഒബാമ അറിയിച്ചു.
