Categories
news

ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷാ.

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഇദ്ദേഹത്തിനുണ്ട്. ഗുജറാത്തിലാണ് അദ്ദേഹത്തിന്റെ വേരുകള്‍.

ആഗോള തലത്തിലുള്ള പട്ടിണി അവസാനിപ്പിക്കുകയടക്കം ലക്ഷ്യമിട്ടുകൊണ്ടുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യു.എസ്.എ.ഐ.ഡിയുടെ തലവനും രാജ് ആണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ ഹെയ്തിയിലേയും ഫിലിപ്പീന്‍സിലേയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു.  രാജിന്റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തവരാണ്‌.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *