Categories
news

ടിക്കറ്റ് ചാര്‍ജ് വർധിപ്പിച്ചു : കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി എ.സി ബസുകള്‍.

തിരുവനന്തപുരം: എ.സി യാത്രാ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവനനികുതി ഏര്‍പ്പെടുത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെയും കെ.യു.ആര്‍.ടി.സിയുടേയും എ.സി ബസുകളില്‍ ടിക്കറ്റ് ചാര്‍ജില്‍ വര്‍ദ്ധനവ്. പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ജൂണ്‍ ഒന്ന് മുതലാണ് എ.സി ബസുകളില്‍ ആറുശതമാനം സേവനനികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

ksartscc

തിരുവനന്തപുരത്ത് നിന്ന് ബംഗ്‌ളുരുവിലേക്ക് മാത്രം സീസണനുസരിച്ച് 81 രൂപയുടെ വരെ വര്‍ധനയുണ്ടാകും. ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി ബുക്കുചെയ്യുന്നതായതിനാല്‍ നികുതി ഈടാക്കാന്‍ സോഫ്റ്റ് വെയറില്‍ മാറ്റം വന്നാല്‍ മാത്രമെ ഈയാഴ്ചയോടെ പുതുക്കിയ ചാര്‍ജ് ഈടാക്കുകയുള്ളു. തിരുവനന്തപുരം ബംഗളൂരു നിലവിലെ നിരക്ക് 1265രൂപ.76 രൂപ സേവനനികുതി കൂടി വരുന്നതോടെ ഇത് 1341 രൂപയായി ആയി ഉയരും. ഞായറാഴ്ചകളില്‍ ഇത് 1431 ആകും.

ksrtc

 

തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് 34 രൂപയും കോഴിക്കോട്ടേക്ക് 31 രൂപയും കൂടും. മംഗലുരുവിലേക്ക് 861 രൂപയായിരുന്നു ഇതുവരെ ചാര്‍ജെങ്കില്‍ ഇനിയത് 913 രൂപയാകും. സുല്‍ത്താന്‍ ബത്തേരിയ്ക്ക് പോകാന്‍ 40 രൂപയും എറണാകുളത്തേക്ക് പോകാന്‍ 17 രൂപയും പുതുക്കിയ ചാര്‍ജ് ഈടാക്കുമ്പോള്‍ നല്‍ക്കേണ്ടി വരും.

 

0Shares

Leave a Reply

Your email address will not be published. Required fields are marked *