Categories
news

ജി.സി.സി ഉച്ചകോടിക്ക് നാളെ ബഹ്‌റൈനില്‍ തുടക്കം.

മനാമ: 37 ാമത് ജി.സി.സി ഉച്ചകോടിക്ക് ചൊവ്വാഴ്ച ബഹ്‌റൈനില്‍ തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ ഭരണമധകാരികളും പ്രതിനിധികളും പങ്കെടുക്കും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയിലൂടെ രണ്ട് ദിവസം അറബ് ലോകത്തിന്റെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയുംശ്രദ്ധാകേന്ദ്രമായി ബഹ്‌റൈന്‍ മാറും.

bahrain

gcc-2

ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് അംഗരാജ്യങ്ങളിലെ ഭരണാധികാരികളെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നേരത്തേ തന്നെ ക്ഷണിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. ബ്രിട്ടനില്‍ അധികാരമേറ്റതിനു ശേഷമുള്ള തെരേസാമെയുടെ ആദ്യ അറബ് സന്ദര്‍ശനമാണിത്.

gcc-bahrain-1

gcc1

1981ല്‍ ജി.സി.സി രൂപവത്കരിക്കപ്പെട്ട ശേഷം ഇത് ഏഴാം പ്രാവശ്യമാണ് ബഹ്‌റൈനില്‍ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *