Categories
ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞു വീണ് ഏഴു പേര്‍ മരിച്ചു.
Trending News




Also Read
ജാര്‍ഖണ്ഡ്: ജാര്‍ഖ്ണ്ഡിലെ ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴുമരണം. പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം ഉണ്ടായത്. ജോലി നടക്കുന്നതിനിടെ ഖനിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.
നിരവധി പേര്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങി കിടക്കുകയാണ് ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഖനിയില്‍ ഉപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പതോളം വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 25000 രൂപയും സംസ്ഥാന സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു.
Sorry, there was a YouTube error.