Categories
ജയലളിത-ശശികല ബന്ധം സിനിമയാകുന്നു.
Trending News
തിരഞ്ഞെടുപ്പിന് ഒരുങ്ങി കാസർകോട് ജില്ലയും; ബൂത്തുകളിൽ കുടിവെള്ളവും വെളിച്ചവും ആവശ്യമെങ്കിൽ പ്രാഥമിക ശുശ്രൂഷ; ഫയർഫോഴ്സും പോലീസും സജ്ജം; തിരിച്ചറിയൽ രേഖ നിർബന്ധം; ഒരുക്കങ്ങൾ, കൂടുതൽ അറിയാം..
ബൂത്ത് സജ്ജീകരണം; പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും നാളെ ഡിസംബർ 10ന് രാവിലെ 10 മണിമുതൽ വിതരണം ചെയ്യും; യാത്ര സൗകര്യങ്ങൾക്ക് 689 വാഹനങ്ങൾ; കൂടുതൽ അറിയാം..
ഒരു മണിക്കൂർ നീണ്ട വാദ പ്രതിവാദം; ഒടുവിൽ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ്; രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് പോകുമ്പോൾ; അണിയറയിൽ നടന്നത്..?
Also Read
മുംബൈ: പ്രശസ്തരുടെയും വീരപ്പന് അടക്കമുള്ള അധോലോക നായകന്മാരുടെയും ജീവിതം തിരിശ്ശീലയ്ക്ക് മുന്നിലെത്തിച്ച ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ സിനിമ “ശശികല”. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതമാണ് ഈ സിനിമയിലൂടെ രാംഗോപാല്‍ വര്‍മ്മ ആവിഷ്കരിക്കുന്നത്. ജയലളിതയുമായി ശശികലയ്ക്കുണ്ടാകുന്ന സൗഹൃദമാണ് സിനിമയുടെ പ്രമേയം.

ജയലളിതയുടെ ജീവിതത്തെ ശശികലയുടെ കണ്ണിലൂടെ നോക്കികാണുന്ന ചിത്രമായതിനാലാണ് ശശികലയെന്ന് പേര് സിനിമയ്ക്ക് നല്‍കിയതെന്ന് രാംഗോപാല്‍ വര്‍മ്മ പറയുന്നു. ജയലളിതയെ താന്‍ ബഹുമാനിക്കുന്നുണ്ട് എന്നാല്‍ അതിനേക്കാള്‍ വളരെ കൂടുതലാണ് തനിക്ക് ശശികലയോടുള്ള ബഹുമാനമെന്നും സംവിധായകന് വ്യക്തമാക്കി.











