Categories
ജയലളിതയ്ക്കായി പ്രാര്‍ത്ഥനകളോടെ പ്രമുഖനേതാക്കൾ.
Trending News




ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി കേന്ദ്ര-സംസ്ഥാന നേതാക്കള്‍. രാഷ്ട്രപതി പ്രണാബ് മുഖര്‍ജ്ജി, ഡിഎംകെ നേതാവ് എം കരുണാനിധി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ ജയലളിതയ്ക്ക് സൗഖ്യം നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയലളിതയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.
Also Read
ജയലളിതയുടെ രാഷ്ട്രീയ എതിരാളിയായ കരുണാനിധിയും ജയലളിത എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, നിര്‍മല സീതാരാമന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവരും പാര്‍ട്ടി നേതാക്കളായ എം.കെ സ്റ്റാലിന്‍, ലാലു പ്രസാദ് യാദവ് എന്നിവരും ജയലളിതയുടെ ആരോഗ്യം ആശംസിച്ചുകൊണ്ട് സന്ദേശങ്ങളയച്ചു.
Sorry, there was a YouTube error.