Categories
ജയലളിതയുടെ വേര്‍പാടില്‍ സാര്‍വത്രികമായ അനുശോചനം.
Trending News
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 കാസർകോട് ജില്ലാതല വിജ്ഞാപനമായി; നവംബർ 14 മുതൽ നവംബർ 21 വരെ; കൂടുതൽ അറിയാം..
ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..
കുട്ടികൾ പൊതുസഭയെ നയിച്ചു; വർണ്ണാഭമായി കാസറഗോഡ് ജില്ലാതല ശിശുദിനറാലി; കാസർകോട് എ.എസ്.പി ഡോ. എം നന്ദഗോപൻ ഫ്ലാഗ് ഓഫ് ചെയ്തു
Also Read
തിരുവനന്തപുരം: ജയലളിതയോടുള്ള ആദരസൂചകമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ഒരാഴ്ച്ചത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം. ജയലളിതയുടെ വിയോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചനം രേഖപ്പെടുത്തി. പാര്‍ലമെന്റിന്റെ ഇരു സഭകളും ജയലളിതയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയതിനു ശേഷം ഇന്നത്തേക്ക് പിരിഞ്ഞു. കേരള മന്ത്രി സഭായോഗം ചേര്‍ന്ന് അനുശേചനം രേഖപ്പെടുത്തി. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദുചെയ്തു. 











