Categories
news

ജയലളിതയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന പരാതിയുമായി ഇനിയും വന്നാല്‍ പിഴ: സുപ്രീം കോടതി.

Trending News

മുളിയാർ ഗ്രാമ പഞ്ചായത്ത് അടക്കം 6 പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന് യു.ഡി.എഫ്; ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം; കൂടുതൽ അറിയാം.. അഞ്ചാം വാർഡിലെ ലീഗ് പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വ്യത്യസ്തത; സ്ഥാനാർത്ഥികളെ സ്വീകരിച്ചത് ചായ സൽക്കാരം ഒരുക്കി; പ്രവർത്തകരുടെ ആവേശത്തിനൊപ്പം കാസറഗോഡ് എം.എൽ.എയും; കൂടുതൽ അറിയാം.. നാരംപാടിയിൽ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്; നാട്ടുകാരിയായ മിസ്‌രിയ ടീച്ചക്ക് വലിയ പിന്തുണ; ചെങ്കള ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് മുസ്ലിം ലീഗ് തിരിച്ചുപിടിക്കും

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്നുള്ള ആവശ്യവുമായി ഇനിയും വന്നാല്‍ പിഴ ഈടാക്കുമെന്ന്  സുപ്രീം കോടതി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി വിമത എ.ഐ.ഡി.എം.കെ എംപി ശശികല പുഷ്പയും ചെന്നൈയിലെ യുവ സംഘടനയും മുന്നോട്ട് വന്നിരുന്നു.
എന്നാല്‍ രണ്ടു പേരും നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ഈ ഹര്‍ജിയുമായി ഇനിയും വന്നാല്‍ പിഴ നല്‍കേണ്ടി വരുമെന്ന് താക്കീതു നല്‍കുകയും ചെയ്തു. ജസ്റ്റിസുമാരായ പി.സി .ഖോഷും റോഹിന്റണ്‍ എഫ് നരിമാനും അധ്യക്ഷനായ ബെഞ്ചാണ് ഇരു ഹര്‍ജികളും തള്ളിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 32( സ്റ്റേറ്റിന്റെ ഭാഗത്ത് നിന്നുള്ള പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനം) പ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. മദ്രാസ് ഹൈക്കോടതിയില്‍ ജയലളിതയുടെ മരണം സംബന്ധിച്ച് പരാതികളൊന്നും നല്‍കിയിട്ടില്ല, അവിടെ ചെന്ന് പരാതി പരിഹരിക്കാന്‍ ശ്രമിക്ക് എന്നുമാണ് സുപ്രീം കോടതി ഹര്‍ജിക്കാരെ അറിയിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest