Categories
ജനങ്ങളുടെ വിശ്വാസം കാക്കും: നിയുക്ത വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി.
Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു
Also Read
തിരുവനന്തപുരം: മന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം.മണി. ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും ഏതു വകുപ്പാണെങ്കിലും ഒരു കൈ നോക്കും. ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വിശ്വാസം കാക്കുമെന്നും എം.എം.മണി പറഞ്ഞു. സിപിഎം ആയതുകൊണ്ടുമാത്രമാണ് തനിക്കു മന്ത്രിപദം ലഭിച്ചത്.

അതിനാല്‍ പാര്‍ട്ടിയോട് അതിയായ കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്തിപ്പെടാന്‍ കഴിയുന്നതില്‍ ഏറ്റവും ഉയര്‍ന്ന പദവിയാണു ലഭിച്ചത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലിയുണ്ട്. അതു മാറ്റാനാകില്ല. പ്രതികരിക്കേണ്ട കാര്യങ്ങളില്‍ മാത്രമേ പ്രതികരിക്കൂ. സിപിഐ മന്ത്രിമാരെ വിമര്‍ശിച്ചതായി ഓര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.










