Categories
ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യ സജ്ജം: അഗ്നി-5 മിസൈലിന്റെ പരീക്ഷണം ഉടന്‍.
Trending News




Also Read
ന്യൂഡല്‍ഹി: ചൈനയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി-5ന്റെ അവസാനഘട്ട പരീക്ഷണം ഉടന്‍ നടക്കുമെന്നു പ്രതിരോധ ഗവേഷണ കേന്ദ്രം അറിയിച്ചു. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനത്തോടെയോ ജനുവരി ആദ്യ വാരമോ നടന്നേക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അയ്യായിരത്തിലധികം കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്.
17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈല്‍. അഗ്‌നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോള്‍ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികള്‍ക്കൊപ്പം ഇടം നേടാൻ ഇന്ത്യയ്ക്കു വഴിയൊരുക്കുകയാണ് അഗ്‌നി-5.
Sorry, there was a YouTube error.