ചെന്നൈ: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2 വിന്റെ ട്രെലിയര്‍ വ്യാഴാഴ്ച്ചയെത്തും. ആന്ധ്രയിലും തെലുങ്കാനയിലും ഉള്‍പ്പെടെ 300 സ്‌ക്രീനുകളിലാണ് ബാഹുബലി ദി കണ്‍ക്ലൂഷന്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രൈയിലറില്‍ കിടിലന്‍ യുദ്ധരംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിലര്‍ റിലീസിന് മുന്നോടിയായി പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
