Categories
ചട്ടങ്ങള്‍ക്ക് വിധേയമായി അച്ചടിക്കാത്ത രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.
Trending News




ചെന്നൈ: പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. മധുരയിലെ പ്രാദേശിക ഡിഎംകെ നേതാവായ കെ.പി.ടി ഗണേശാണ് രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഭരണഘടന അംഗീകരിയ്ക്കാത്ത ഭാഷയായ ദേവനാഗരി ലിപിയില്‍ നോട്ടില്‍ അക്കങ്ങള്‍ എഴുതിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ അക്കങ്ങളല്ലാതെ കറന്‍സിയില്‍ മറ്റ് അക്കങ്ങള്‍ ഉപയോഗിയ്ക്കരുതെന്നാണ് ഭരണഘടനയിലെ ചട്ടം. 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഇയാള്‍ ഹര്‍ജി നല്‍കിയത്.
Sorry, there was a YouTube error.